കൊന്നത്തടി പഞ്ചായത്തില്‍ അങ്കണവാടി ബാലകലോത്സവം നടത്തി
കൊന്നത്തടി പഞ്ചായത്തില്‍ അങ്കണവാടി ബാലകലോത്സവം നടത്തി

ഇടുക്കി: കൊന്നത്തടി പഞ്ചായത്തില്‍ അങ്കണവാടി ബാലകലോത്സവം നടത്തി. പാറത്തോട് സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ മിന്നാമിന്നിക്കൂട്ടം എന്ന പേരില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ് ഉദ്ഘാടനം ചെയ്തു. 52 അങ്കണവാടികളില്‍ നിന്ന് നിരവധി കുരുന്നുകളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി കുര്യാച്ചന്‍ അധ്യക്ഷയായി.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി മല്‍ക്ക, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുമംഗല വിജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അച്ചാമ്മ ജോയി, പഞ്ചായത്തംഗം റാണി പോള്‍സണ്‍, അങ്കണവാടി സൂപ്പര്‍വൈസര്‍മാരായ അലീഷ അഷറഫ്, ഹാജിറ ബീവി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






