സ്‌നേഹവീടിന്റെ വയറിങ് പ്ലംബിങ് ജോലികള്‍ സൗജന്യമായി ചെയ്ത് അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍
സ്‌നേഹവീടിന്റെ വയറിങ് പ്ലംബിങ് ജോലികള്‍ സൗജന്യമായി ചെയ്ത് അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഇടുക്കി: നിര്‍ധന കുടുംബത്തിനായി സുമനസുകള്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ വയറിങ്, പ്ലംബിങ് ജോലികള്‍ സൗജന്യമായി ചെയ്ത് നല്‍കി അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. മറയൂര്‍ സ്വദേശിനിക്കായി മച്ചിപ്ലാവില്‍ നിര്‍മിക്കുന്ന വീടിന്റെ ജോലികളാണ് ഇവര്‍ ചെയ്തത്. വളര്‍ന്നുവരുന്ന പുതുതലമുറക്ക് സാമൂഹിക അവബോധം പകര്‍ന്ന് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു മാത്യകാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ക്ലാസ് മുറികളില്‍ നിന്ന് പഠിച്ചെടുത്ത കാര്യങ്ങള്‍ പ്രായോഗിക തലത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്ന പാഠശാലകൂടിയായി വിദ്യാര്‍ഥികള്‍ക്ക് ഈ സേവന പ്രവര്‍ത്തി. വയറിങ് പ്ലംബിങ് ജോലികള്‍ക്കാവശ്യമായ തുകയും ഇവര്‍ തന്നെയാണ് കണ്ടെത്തിയത്.
What's Your Reaction?






