ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയിലേക്കെന്ന് സൂചന
ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയിലേക്കെന്ന് സൂചന

ഇടുക്കി:ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നത് സ്ഥിരീകരിച്ച് എസ് രാജേന്ദ്രന്. എന്നാല്‍ ഇപ്പോള്‍ ബിജെപിയിലേക്ക് പോകുന്നതിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല എന്നും രാജേന്ദ്രന് വ്യക്തമാക്കി. അതേസമയം തനിക്കെതിരെയുള്ള നടപടിക്ക് പിന്നില്‍ സിപിഐഎം പ്രാദേശിക നേതൃത്വം ആണെന്നും നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും രാജേന്ദ്രന് പറഞ്ഞു. അതേസമയം സിപിഎമ്മില്‍ നിന്ന് ആരും ബി ജെ പിയില്‍ പോകില്ലെന്നും പാര്‍ട്ടി നടപടി എടുത്തവര്‍ ഒരുപക്ഷേ പോയേക്കും എന്ന് ഇ പി ജയരാജന് പ്രതികരിച്ചു. എസ് രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും വേറെ ഏതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുന്നതാണ് നല്ലതെന്നും മുമ്പ് എംഎം മണി പരസ്യപ്രസ്താവന നടത്തിയിരുന്നു. രാജേന്ദ്രന്റെ സഹോദരന് തമിഴ്നാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ മുഖേനയാണ് തമിഴ്നാട്ടിലെ ബിജെപി നേതാവ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചന. അതുകൊണ്ടുതന്നെ നിലവില്‍ തീരുമാനമെടുത്തിട്ടില്ല എന്ന് രാജേന്ദ്രന് പറഞ്ഞുവെക്കുമ്പോഴും രാജേന്ദ്രന്റെ ബിജെപിയിലേക്കുള്ള രാഷ്ട്രീയ ചുവട് മാറ്റം പൂര്‍ണമായും തള്ളിക്കളയുവാന്‍ കഴിയില്ല.
What's Your Reaction?






