കോമ്പയാര്‍ സംസ്‌കാര പോഷിണി വായനശാലയുടെ അമരക്കാരി: കെബി രാജമ്മ

കോമ്പയാര്‍ സംസ്‌കാര പോഷിണി വായനശാലയുടെ അമരക്കാരി: കെബി രാജമ്മ

Mar 9, 2024 - 00:16
Jul 7, 2024 - 00:20
 0
കോമ്പയാര്‍ സംസ്‌കാര പോഷിണി വായനശാലയുടെ അമരക്കാരി: കെബി രാജമ്മ
This is the title of the web page

ഇടുക്കി: അക്ഷര ലോകത്തിന്റെ കാവല്‍ക്കാരിയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശി കെബി രാജമ്മ. നെടുങ്കണ്ടത്തിന് സമീപം കോമ്പയാറിലെ ഗ്രാമീണ ലൈബ്രറിയായ സംസ്‌കാര പോഷിണി വായന ശാലയുടെ ലൈബ്രേറിയനാണിവര്‍. കുടിയേറ്റ കാലം മുതല്‍, അക്ഷരങ്ങളെ സ്നേഹിച്ച കഥകള്‍ പറയാനുണ്ട് രാജമ്മക്ക്. 1969ല്‍ പോസ്റ്റ് ഓഫീസിലെ താത്കാലിക ജോലിക്കാരിയായാണ് രാജമ്മ കോമ്പയാറില്‍ എത്തുന്നത്. അക്കാലം തന്നെ, സംസ്‌കാര പോഷിണി വായന ശാലയിലെ അംഗമായി. 1970ല്‍ വിവാഹിതയായതോടെ കോമ്പയാറില്‍ സ്ഥിരതാമസമായി. വായന ശാലയിലെ സ്ഥിരം സാന്നിധ്യവും. താത്കാലിക ജോലി നഷ്ടമായെങ്കിലും പിന്നീട്, ഗ്രാമീണ മേഖലയിലെ പൊതു പ്രവര്‍ത്തന രംഗത്ത് ഇവര്‍ സജീവമായി. 1979ലും 2000 ലും നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപെട്ടു. 1979ല്‍ രാജമ്മയുടെ ഭര്‍ത്താവും പഞ്ചായത്തംഗമായിരുന്നു. തിരക്കേറിയ പൊതുപ്രവര്‍ത്തന ജീവിതത്തിനിടയിലും ഇവര്‍ പുസ്തകങ്ങളെ മറന്നില്ല. വായനശാലയിലെ സാധാരണ അംഗത്തില്‍ നിന്നും കമ്മിറ്റിയംഗമായി മാറി. 2016 മുതല്‍ ലൈബ്രറേറിയന്‍ സ്ഥാനവും ഏറ്റെടുത്തു. ഇന്ന് പുസ്തകങ്ങള്‍ തേടിയെത്തുന്നവര്‍ കുറവാണെങ്കിലും കോമ്പയാര്‍ സംസ്‌കാര പോഷിണിയുടെ പ്രവര്‍ത്തനം വ്യത്യസ്ഥമാണ്. ഗ്രാമത്തിലെ യുവ ജനതയെ സര്‍ക്കാര്‍ ജോലി ലഭ്യമാക്കാന്‍ പ്രാപ്തമാക്കുന്ന തരത്തിലാണ് നിലവിലെ പ്രവര്‍ത്തനങ്ങള്‍. കോമ്പയാറിന്റെ ഗ്രാമീണ കൂട്ടായ്മയുടെ പ്രതീകം കൂടിയാണ് സംസ്‌കാര പോഷിണി വായനശാല. കുട്ടികളും മുതിര്‍ന്നവരും അടക്കം ഒത്തു ചേരുന്നിടം. അതിന്റെ അമരക്കാരിലൊരാളായി, അക്ഷരങ്ങളുടെ കാവല്‍ക്കാരിയായി രാജമ്മയും..

 

What's Your Reaction?

like

dislike

love

funny

angry

sad

wow