എഴുകുംവയൽ കുരിശുമല കയറി ലക്ഷത്തിലധികം വിശ്വാസികൾ

എഴുകുംവയൽ കുരിശുമല കയറി ലക്ഷത്തിലധികം വിശ്വാസികൾ

Mar 29, 2024 - 23:30
Jul 4, 2024 - 23:57
 0
എഴുകുംവയൽ കുരിശുമല കയറി ലക്ഷത്തിലധികം വിശ്വാസികൾ
This is the title of the web page

ഇടുക്കി: ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശുമല ചവിട്ടാൻ എത്തിയത് ലക്ഷത്തിലധികം വിശ്വാസികൾ. ഇടുക്കി രൂപത കുരിശുമല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ ഇടുക്കി രൂപതാ മെത്രാൻ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകിയ പീഡാനുഭവ യാത്രയിൽ സംബന്ധിക്കുന്നതിനും കുരിശുമലയിലെ തിരുസ്വരൂപങ്ങൾ ദർശിക്കുന്നതിനും വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം വിശ്വാസികൾ എത്തിയതായി കണക്കാക്കുന്നു. ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ച വിശ്വാസികളുടെ മലകയറ്റംരാത്രി വൈകിയും തുടരും. തീർത്ഥാടക ദേവാലയത്തിലെ ദുഃഖവെള്ളിയുടെ തിരുകർമ്മങ്ങൾക്ക് മെത്രാൻ മുഖ്യ കാർമ്മികനായിരുന്നു. ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്ന ഡീൻ കുര്യാക്കോസും ജോയ്സ് ജോർജും മെത്രാനൊപ്പം പീഡാനുഭവ യാത്രയിൽ പങ്കുചേർന്നു കുരിശുമലയിൽ എത്തിയ മുഴുവൻ തീർത്ഥാടകർക്കും നേർച്ചയും കുടിവെള്ളവും വാഹനസൗകര്യങ്ങളും ഒരുക്കിയത് അനുഗ്രഹപ്രദമായി . നെടുംകണ്ടം താലൂക്ക് ആശുപത്രിയുടെ സേവനവും പോലീസ് ഫയർഫോഴ്സ് കൂടാതെ ഇരട്ടയാർ സർവീസ് സഹകരണ ബാങ്കിൻറെ ആംബുലൻസ് സേവനവും ഒരുക്കിയിരുന്നു തീർത്ഥാടക ദേവാലയത്തിൽ കരുണ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാദർ ജെയിംസ് മാക്കിയിൽ പീഡാനുഭവ സന്ദേശം നൽകി കുരിശുമല കയറ്റത്തിന്റെ വിജയത്തിനുവേണ്ടി സഹകരിച്ച മെഡിക്കൽ പോലീസ് ആംബുലൻസ് സേവനം നൽകിയവർ വാഹന സൗകര്യം നൽകിയ കെഎസ്ആർടിസി നെടുംകണ്ടം കട്ടപ്പന ഡിപ്പോ അധികൃതർ ജീവനക്കാർ സ്വകാര്യ ബസ്സുടമകൾ ജീവനക്കാർ പാലിയേറ്റീവ് പ്രവർത്തകർ കുടിവെള്ളം വിതരണം ചെയ്തവർ നേർച്ച കഞ്ഞി ഒരുക്കിയവർ നേർച്ച കഞ്ഞി സംഭാവന ചെയ്തവർ ആയുർവേദ ചികിത്സ നൽകിയവർ വൈദ്യുതി ബോർഡ് അധികൃതർ ജീവാ സൗണ്ട്സ് കുരിശുമല കമ്മറ്റി അംഗങ്ങൾ കൈകാരന്മാർ എമർജൻസി വാഹനം ഒരുക്കിയവർ കുരിശുമല കയറാൻ എത്തിയ നാനാജാതി മതസ്ഥരായ വിശ്വാസികൾ എന്നിവർക്ക് നന്ദി പറയുന്നതായി തീർത്ഥാടക ദേവാലയ റെക്ടർ ഫാദർ ജോർജ് പാടത്തെ കുഴി ജനറൽ കൺവീനർ ജോണി പുതിയ പറമ്പിൽ കൈകാരന്മാർ എന്നിവർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow