അണക്കര പള്ളിയില്‍ ദുഃഖവെള്ളി ആചരണം
അണക്കര പള്ളിയില്‍ ദുഃഖവെള്ളി ആചരണം

ഇടുക്കി: അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയില്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ചു. വികാരി ഫാ. ജേക്കബ് പീടികയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ക്രിസ്തു കടന്നുപോയ 14 സ്ഥലങ്ങളെ ജീവിതവുമായി ബന്ധപ്പെടുത്തണം. കുടുംബബന്ധങ്ങളില്‍ ആത്മീയ നില മെച്ചപ്പെടുത്തണം. മനുഷ്യ ജീവിതത്തിലെ സഹനങ്ങള്‍ രക്ഷാകരമാകണമെന്നും സഹനങ്ങള്‍ക്കൊടുവില്‍ ഉയിര്‍പ്പുണ്ടാകുമെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 3000ലേറെ വിശ്വാസികള്‍ പീഡാനുഭവ ശുശ്രൂഷയിലും കുങ്കിരിപ്പെട്ടി സെന്റ് ജൂഡ് കുരിശുമല കപ്പേളയിലേക്കും നടന്ന പരിഹാരപ്രദക്ഷിണത്തില്‍ പങ്കടുത്തു.
What's Your Reaction?






