ശാന്തിപ്പാലത്തെ പുതിയ പാലം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു
ശാന്തിപ്പാലത്തെ പുതിയ പാലം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു

ഇടുക്കി: പ്രളയത്തിൽ ഒലിച്ചുപോയ അയ്യപ്പൻകോവിൽ, ഏലപ്പാറ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശാന്തിപ്പാലത്തെ പുതിയ പാലം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗവും പാലത്തിന്റെ ശിലാഫലക അനാച്ഛാദനവും വാഴൂർ സോമൻ എം എൽ എ നിർവഹിച്ചു.
ശാന്തിപ്പാലത്ത് കോൺക്രീറ്റ് പാലം വേണമെന്ന് ആവശ്യപ്പെട്ട് മ്ലാമല ഫാത്തിമ മാതാ ഹൈസ്കൂളിലെ കുട്ടികൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. വിദ്യാഭ്യാസവും ,തൊഴിലും മുടങ്ങുന്നത്തടക്കം തങ്ങളുടേയും നാട്ടുകാരുടേയും ദുരിതം കത്തിൽ വിവരിച്ചിരുന്നു. തുടർന്ന് അടിയന്തിരമായി പാലം പണിയാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽക്കുകയായിരുന്നു
ഉദ്ഘാടനയോഗത്തിൽ പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ സൂസൻ സാറ സാമൂവൽ, എക്സിക്യൂട്ടീവ് എൻജിനിയർ ഷാബു എം റ്റി, ത്രിതല പഞ്ചായത്തംഗങ്ങളായ രജനി ബിജു, ജയ്മോൾ ജോൺസൺ, സവിത ബിനു, എസ് പി രാജേന്ദ്രൻ, ബി ബിനു,നേതാക്കളായ സി വി ജോർജ്, സി കെ രാജേഷ്, സെബാസ്റ്റിയൻ പൂണ്ടികുളം,കെ കെ ചന്ദ്രൻകുട്ടി,യൂനസ് മൗലവി എന്നിവർ സംസാരിച്ചു.
What's Your Reaction?






