എകെഎഎസ്ഡബ്യു യൂണിയന്‍ പഠനോപകരണ വിതരണം
എകെഎഎസ്ഡബ്യു യൂണിയന്‍ പഠനോപകരണ വിതരണം

ഇടുക്കി: ഓള്‍ കേരള ആര്‍ട്ടിസാന്‍സ് ആന്‍ഡ് സ്‌കില്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി, അംഗങ്ങളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്റ്റി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടോമി പുളിമൂട്ടില്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സാജു സെബാസ്റ്റ്യന്‍, ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി ജെയിംസ് മാമൂട്ടില്‍, കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കുര്യന്‍ കളപ്പുര, ജോബ് ജോസഫ്, ഷാജി പാറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






