തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു
തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

ഇടുക്കി: അടുപ്പിൽ നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ആലടി കണ്ണാറോട്ട് ചെല്ലമ്മ തങ്കപ്പൻ(75) ആണ് മരിച്ചത്. തിങ്കൾ പകൽ 12.30നാണ് അപകടം. വിറക് അടുപ്പിൽ തീ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. നിലവിളി കേട്ട് പേരക്കുട്ടിയും അയൽക്കാരും ഓടിയെത്ത വെള്ളമൊഴിച്ച് തീയണച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധൻ രാവിലെ 7.30 ഓടെ മരിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: അജി, ബിജു, ബിന്ദു. മരുമക്കൾ: സജി, പരേതരായ സതി, ജിഷ.
What's Your Reaction?






