സ്പൈസസ് പാർക്കിന് മുമ്പിൽ ഏലം, കുരുമുളക്ക് കർഷകർക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം
സ്പൈസസ് പാർക്കിന് മുമ്പിൽ ഏലം, കുരുമുളക്ക് കർഷകർക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് പുറ്റടി സ്പൈസസ് പാർക്കിന് മുമ്പിൽ കർഷകന്റെ വേറിട്ട പ്രതിക്ഷേധം. കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും അവഗണനക്കെതിരെയാണ് ഷാജി തത്തംപള്ളിയുടെ സമരം.
ഏലക്ക വില 3000 രൂപയും കുരുമുളകിന് 700 രൂപയുമായി തറവില നിശ്ചയിക്കുക വന്യമ്യഗഉപദ്രവങ്ങളിൽ നിന്നും ജനങ്ങളേ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഷാജി ഉന്നയിക്കുന്നത്. രാവിലേ കൊച്ചറയിൽ നിന്നും ചേറ്റുകുഴി, ആമയാർ, വണ്ടൻമേട് തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി സമരം മന്തിപ്പാറ റോഡിൽ കൂടി കാൽനടയായി കടന്നു പോകുകയാണ്
What's Your Reaction?






