എല്‍ഡിഎഫ് വാത്തിക്കുടി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
എല്‍ഡിഎഫ് വാത്തിക്കുടി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: എല്‍ഡിഎഫ് വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റി വാത്തിക്കുടി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതി വേസ്റ്റ് ബിന്നുകള്‍ വാങ്ങിയതില്‍ 30 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. മാലിന്യ നിര്‍മാര്‍ജനത്തിനായ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 40 ലക്ഷം രൂപ നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പഞ്ചായത്ത് ജനറല്‍ കമ്മിറ്റി, ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, പര്‍ച്ചെയ്‌സ് കമ്മിറ്റി എന്നിവയുടെ തീരുമാനം ഇല്ലാതെയും ഗുണ-വിലനിലവാരം പരിശോധിക്കാതെയുമാണ് വാങ്ങിയത്. പൊതുവിപണിയില്‍ 1550 രൂപ മുതല്‍ 2850 രൂപ വരെ വിലവരുന്ന വെറും 4.100 കിലോതുക്കം വരുന്ന സ്റ്റീല്‍ വേസ്റ്റ് ബിന്നുകള്‍ 11,694 രൂപ വീതം നല്‍കി 100 എണ്ണം ആവശ്യമുള്ളിടത്ത് 340 എണ്ണം വാങ്ങിയതിലൂടെ 30 ലക്ഷം രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും നേതാക്കള്‍ പറഞ്ഞു. മുരിക്കാശേരി സ്‌കൂള്‍ ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. കേരളാ കോണ്‍ഗ്രസ് എം മണ്ഡലം പ്രസഡിന്റ് ബേബി കാഞ്ഞിരത്താംകുന്നേല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷിജോ തടത്തിന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്‌റ്യന്‍, സിപിഐ ജില്ലാ എക്‌സികുട്ടീവ് അംഗം അപ്പച്ചന്‍ കടവില്‍,
ഇ എന്‍ ചന്ദ്രന്‍, കെ യു ബിനു, ജോമോന്‍ ജേക്കബ്, ജോര്‍ജ് അമ്പഴം, ഷൈന്‍ കല്ലേക്കുളം, റോണിയോ എബ്രാഹം, ബിജു മറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






