വണ്ടിപ്പെരിയാറില്‍ വളര്‍ത്തുമൃഗങ്ങളെ മോഷ്ടിച്ചുകടത്തുന്നു: ജാഗ്രത വേണമെന്ന് പൊലീസ്
വണ്ടിപ്പെരിയാറില്‍ വളര്‍ത്തുമൃഗങ്ങളെ മോഷ്ടിച്ചുകടത്തുന്നു: ജാഗ്രത വേണമെന്ന് പൊലീസ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയില്‍ ആട് മോഷണം തുടര്‍ക്കഥയാകുന്നു. ഡൈമൂക്ക് കൊച്ചുകള്ളിക്കല്‍ വീട്ടില്‍ കെ കെ ഗോപിയുടെ 5 ആടുകളെയാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ കാണാതായത്. 60,000 രൂപയുടെ ആടുകളെയാണ് ഗോപിക്ക് ഇക്കാലയളവില്‍ നഷ്ടപ്പെട്ടത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗോപി വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി. തോട്ടം മേഖലയിലെ മിക്ക സ്ഥലങ്ങളില്‍നിന്നും ആടുകളെ കാണാനില്ലെന്ന പരാതി ഉയരുന്നുണ്ട്. ഇവയെ വന്യമൃഗങ്ങള്‍ പിടിച്ചതാകാമെന്ന നിഗമനത്തിലാണ് പ്രദേശവാസികള്‍ അവസാനം എത്തിച്ചേരുന്നത്. എന്നാല്‍ ഗോപിയുടെ ആഞ്ച് ആടുകളെ നഷ്ടപ്പെട്ടതില്‍ പിന്നെയാണ് സംശയം ഉയര്‍ന്നത്. വേഗത്തില്‍ പൊലീസ് അന്വേഷിച്ച് മോഷ്ടാക്കളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആട് കൃഷി നടത്തുന്ന മറ്റ് കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി.
What's Your Reaction?






