ജില്ലാ കരാട്ടെ ചാമ്പ്യഷിപ്പ് വിജയികള്‍ക്ക് അനുമോദനം
ജില്ലാ കരാട്ടെ ചാമ്പ്യഷിപ്പ് വിജയികള്‍ക്ക് അനുമോദനം

ഇടുക്കി: കട്ടപ്പനയില്‍ നടന്ന 4-ാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ അഭിമാന നേട്ടവുമായി രാജകുമാരി ഷിറ്റോ സ്‌കൂള്‍ ഓഫ് കരോട്ട. 9 സ്വര്‍ണം രണ്ട് വെള്ളി 7 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നില. 15 കായിക താരങ്ങളാണ് ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തില്‍ വിജയികളായവരെ രാജകുമാരി പഞ്ചായത്തിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍ ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ്, കരാട്ടെ അധ്യാപകന്‍ വി എം ഷാഹിദ്, യുണിറ്റ് ട്രഷറര്‍ ഒ എ ജോണ്‍ ,യൂത്ത് വിങ് പ്രസിഡന്റ് റിജോ കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






