ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷി ദിനാചരണം 31ന് കട്ടപ്പനയില്‍
ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷി ദിനാചരണം 31ന് കട്ടപ്പനയില്‍

ഇടുക്കി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷി ദിനാചരണവും, പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 149-ാം ജന്മവാര്‍ഷികവും 31ന് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 31ന് രാവിലെ 10ന് നഗരസഭ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്തി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനാകും. ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ അപൂര്‍വമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഫോട്ടോ പ്രദര്‍ശനം വിശ്രുതഫോട്ടോ ഗ്രാഫര്‍ ചിത്രാ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, നേതാക്കളായ ജോണി കുളംപള്ളി, അഡ്വ. കെ.ജെ. ബെന്നി, തോമസ് മൈക്കിള്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ടോമി തുടങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ഷാജി വെള്ളംമാക്കല്‍, റൂബി വേഴമ്പത്തോട്ടം, രാജു വെട്ടിക്കല്‍, രാധാകൃഷ്ണന്‍ നായര്‍, പൊന്നപ്പന്‍ അഞ്ചുപ്ര, ഷിബു പുത്തന്‍പുരക്കല്‍, അരുണ്‍ കാപ്പുകാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






