കോണ്‍ഗ്രസ് ഇടുക്കി സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കോണ്‍ഗ്രസ് ഇടുക്കി സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഇടുക്കി: കോണ്‍ഗ്രസ് ഇടുക്കി, കട്ടപ്പന ബ്ലോക്ക് കമ്മിറ്റികള്‍ ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ആശ്രയമായ റേഷന്‍ വിതരണ സംവിധാനം എല്‍ഡിഎഫ് സര്‍ക്കാര്‍ താറുമാറാക്കിയതായി ആരോപിച്ചാണ് സമരം. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് റോയി കെ. പൗലോസ് ആവശ്യപ്പെട്ടു. പൈനാവ് സെന്‍ട്രല്‍ ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് സപ്ലൈ ഓഫീസ് പടിക്കല്‍ പൊലീസ് തടഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനീഷ് ജോര്‍ജ് അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. തോമസ് മൈക്കിള്‍, എ.പി. ഉസ്മാന്‍, എം. കെ പുരുഷോത്തമന്‍, ആഗസ്തി അഴകത്ത്, ആന്‍സി തോമസ്, എസ് ടി അഗസ്റ്റിന്‍, എന്‍ പുരുഷോത്തമന്‍, അനില്‍ ആനിക്കനാട്ട്, ജയ്‌സണ്‍ കെ ആന്റണി എന്നിവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു.
What's Your Reaction?






