വണ്ടിപ്പെരിയാറിനെ വെടിപ്പാക്കാന്‍ പുണ്യം പൂങ്കാവനം പദ്ധതി
വണ്ടിപ്പെരിയാറിനെ വെടിപ്പാക്കാന്‍ പുണ്യം പൂങ്കാവനം പദ്ധതി

ഇടുക്കി: വണ്ടിപ്പെരിയാറിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാന്‍ ലക്ഷ്യമിട്ട് പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങി. പൊലീസിന്റെയും മറ്റ് വകുപ്പുകളുടെയും സന്നദ്ധ സംഘടനകള്‍, രാഷ്ടീയ പാര്‍ട്ടികള്‍ എന്നിവരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തീര്‍ഥാടക കാലത്ത് പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറില്‍ അയ്യപ്പഭക്തരുടെ തിരക്കിനെ തുടര്‍ന്ന് മാലിന്യം കുന്നുകൂടുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ പുണ്യം പൂങ്കാവനം പദ്ധതിപ്രകാരം മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമായി നടക്കുന്നു. എന്നാല്‍ പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ആര്‍. അശോക് കുമാര്‍ അറിയിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വീഡിയോ, ഫോട്ടോ തുടങ്ങിയ തെളിവുകള്‍ ഹാജരാക്കുന്നവര്‍ക്ക് 2500 രൂപ വരെ പാരിതോഷികം നല്‍കും.
What's Your Reaction?






