അടിമാലിയില്‍ ബാറിലുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതി അറസ്റ്റില്‍
അടിമാലിയില്‍ ബാറിലുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതി അറസ്റ്റില്‍

ഇടുക്കി: അടിമാലി ടൗണിലെ ബാറിലുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി സനു എന്ന് വിളിക്കുന്ന സനിലാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അടിമാലി ചാറ്റുപാറ സ്വദേശി ഹരിശ്രീയുടെ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ഭാര്യാ സഹോദരനാണ് പരിക്കേറ്റ ഒരാള്‍. ഇയാളെ ലക്ഷ്യമിട്ടാണ് പ്രതി ആക്രമണം നടത്തിയതെന്നും ഇതിനെ തടയുന്നതിനിടെയാണ് മറ്റ് 2 പേര്‍ക്ക് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു.
What's Your Reaction?






