ആളൊഴിഞ്ഞ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍: വില്ലനായി പ്രതികൂല കാലാവസ്ഥ
ആളൊഴിഞ്ഞ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍: വില്ലനായി പ്രതികൂല കാലാവസ്ഥ

ഇടുക്കി: പ്രതികൂല കാലാവസ്ഥയില്‍ ആളൊഴിഞ്ഞ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ഓണത്തോടനുബന്ധിച്ച് സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷയെങ്കിലും മഴ തുടര്‍ന്നാല്‍ അഞ്ചുരുളി അടക്കമുള്ള കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലാകും. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ആഗസ്റ്റ് ആദ്യവാരം മുതല്‍ത്തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എന്‌നാല്‍ ഈ വര്‍ഷം അവധി ദിവസങ്ങളില്‍പ്പോലും പല കേന്ദ്രങ്ങളും ആളൊഴിഞ്ഞ് കിടക്കുന്ന സ്ഥിതിയാണുള്ളത്. തുടര്‍ച്ചയായി ഉണ്ടാകുന്ന മഴ മുന്നറിയിപ്പുകളും പ്രകൃതിക്ഷോഭങ്ങളുമാണ് മേഖലയ്ക്ക് തിരിച്ചടിയാകുന്നത്. ഇതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കും തിരിച്ചടിയാകും. അഞ്ചുരുളിക്ക് പുറമേ വാഗമണ്‍, കാല്‍വരി മൗണ്ട്, മൂന്നാര്‍ തുടങ്ങിയവയും ഇതേ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഡിടിപിസിയുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. ഹൈറേഞ്ചിലെ വിവിധ മലനിരകളില്‍ മേട്ടുകുറിഞ്ഞികള്‍ പൂവിട്ടത് സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ വില്ലനായി. എങ്കിലും ഓണ സീസണനെ പ്രതീക്ഷിച്ചിരിക്കുകയാണ് ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
What's Your Reaction?






