പിക്അപ്പിന്റെ ചക്രത്തില്‍ നോസില്‍ കുടുങ്ങി: പാമ്പനാര്‍ പമ്പിലെ ഡിസ്പെന്സര് മെഷീന് നിലംപൊത്തി
പിക്അപ്പിന്റെ ചക്രത്തില്‍ നോസില്‍ കുടുങ്ങി: പാമ്പനാര്‍ പമ്പിലെ ഡിസ്പെന്സര് മെഷീന് നിലംപൊത്തി

ഇടുക്കി: പീരുമേട് പാമ്പനാറിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്ന നോസില്‍ പിക്അപ്പിന്റെ ചക്രത്തില്‍ കുരുങ്ങി അപകടം. വാഹനം മുന്നോട്ടുനീങ്ങിയതോടെ ഡിസ്പെന്സര് മെഷീന് നിലംപൊത്തി. ശനിയാഴ്ച ഉച്ചയോടെ ഇന്ത്യന്‍ഓയില്‍ പെട്രോള്‍ പമ്പിലാണ് അപകടം. ഡീസല്‍ നിറച്ചശേഷം മുന്നോട്ടുനീങ്ങിയ പിക്അപ്പിന്റെ ചക്രത്തില്‍ നോസില്‍ കുടുങ്ങി മെഷീന് മറിഞ്ഞുവീഴുകയായിരുന്നു. പീരുമേട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തുന്നു.
What's Your Reaction?






