വണ്ടിപ്പെരിയാറില്‍ നിയന്ത്രണം വിട്ട കാര്‍ 3 വാഹനങ്ങളില്‍ ഇടിച്ച് അപകടം
വണ്ടിപ്പെരിയാറില്‍ നിയന്ത്രണം വിട്ട കാര്‍ 3 വാഹനങ്ങളില്‍ ഇടിച്ച് അപകടം

ഇടുക്കി : വണ്ടിപ്പെരിയാർ ചുരക്കുളം പൊലീസ് വളവിൽ നിയന്ത്രണം വിട്ടകാർ 3 വാഹനങളിൽ ഇടിച്ച് അപകടം. പാലായിൽ നിന്നും ചിന്ന മന്നുരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
വണ്ടിപ്പെരിയാർ ചുരക്കുളം കവലയ്ക്ക് സമീപം എത്തിയപ്പോൾ മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടയിൽ നിയന്ത്രണം വിട്ട വാഹനം നിർത്തിയിട്ടിരുന്ന കാർ, ഓട്ടോറിക്ഷ, സ്കൂട്ടർ എന്നിവയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളും തൊട്ടടുത്ത തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






