വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവ് നമ്പികൈ ഫാമിന്റെ നേതൃത്വത്തില്‍ കെഎംജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള മെഡി വിഷന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. വളക്കടവില്‍ നടന്ന പരിപാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലകുളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. നമ്പികൈ ഫാം ചെയര്‍മാന്‍ റൂബന്‍ ദാനിയേല്‍ അധ്യക്ഷനായി. കെഎംജി ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ എം ഗണേശന്‍, മുന്‍ ബിഡിഒ: എം. ഹരിദാസ്, എം ബി ബാലന്‍, മെഡി വിഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ജോണി തുടങ്ങിയവര്‍ സംസാരിച്ചു.
ജീവിതശൈലി രോഗങ്ങള്‍, ജനറല്‍ ഫിസിഷ്യന്‍, ഗൈനക്കോളജി, ദന്തവിഭാഗം, ഓര്‍ത്തോപീഡിക് എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരായ ചിപ്പി ഹരിദാസ്, ജ്ഞാനമണി, ജബാ ഷീബാ, പെര്‍ളിന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. മരുന്നുകളും സൗജന്യമായി നല്‍കി. നമ്പികൈ ഫാം മാനേജര്‍ റൂബിന്‍ സാമുവല്‍, കോ ഓര്‍ഡിനേറ്റര്‍ ആര്‍ കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






