മസിനഗുഡി വഴി ഊട്ടിയിലേക്കല്ല, കാഞ്ചിയാറില്‍ നിന്ന് തേക്കടിയിലേക്ക്: വയോജനങ്ങള്‍ക്കായി ഉല്ലാസയാത്ര
മസിനഗുഡി വഴി ഊട്ടിയിലേക്കല്ല, കാഞ്ചിയാറില്‍ നിന്ന് തേക്കടിയിലേക്ക്: വയോജനങ്ങള്‍ക്കായി ഉല്ലാസയാത്ര

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിലെ കാഴ്ചകള്‍ ആസ്വദിച്ചപ്പോള്‍ അവര്‍ സങ്കടങ്ങളും ശാരീരിക ബുദ്ധിമുട്ടുകളുമെല്ലാം മറന്നു. സ്‌നേഹത്തിന്റെ തണലിടത്തില്‍ ആടിയും പാടിയും അന്താക്ഷരി കളിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും ഒരുദിനം ആഘോഷമാക്കി. കാഞ്ചിയാറിലെ സ്‌നേഹത്തണല്‍ വയോജന കൂട്ടായ്മയാണ് വയോജനങ്ങള്‍ക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചത്. 52 പേരടങ്ങുന്ന സംഘമാണ് കാഞ്ചിയാറില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിലെത്തിയത്. ആന, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും കാണാന്‍ കഴിഞ്ഞു. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗങ്ങളായ അമ്മിണി രാഘവനും അന്നക്കുട്ടിയും ചേര്‍ന്നാണ് ഉല്ലാസ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. സുമനസുകളുടെ സഹകരണത്തോടെയാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചത്.
What's Your Reaction?






