വട്ടപ്പാറ അമ്മ' മ്യൂസിക്കല്‍ വീഡിയോ ആല്‍ബം പുറത്തിറക്കി
വട്ടപ്പാറ അമ്മ' മ്യൂസിക്കല്‍ വീഡിയോ ആല്‍ബം പുറത്തിറക്കി

ഇടുക്കി: സേനാപതി വട്ടപ്പാറ ശ്രീ മഹാദേവിയെ പ്രകീര്‍ത്തിക്കുന്ന മ്യൂസിക്കല്‍ വീഡിയോ ആല്‍ബമാണ് 'വട്ടപ്പാറ അമ്മ'. സൂര്യ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിച്ച ആല്‍ബം ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. ആല്‍ബത്തിന്റെ പ്രകാശനം മാധ്യമ പ്രവര്ത്തകന് സന്ദീപ് രാജാക്കാട് നിര്‍വഹിച്ചു.സതീഷ് കരിമല എഴുതി സംഗീത സംവിധാനം ചെയ്ത ആല്‍ബത്തിന്റെ നിര്‍മാതാവ് സതീഷ് ശാന്തിയാണ്. അഭിജിത്ത് സന്തോഷ് ക്യാമറയും സിനീഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. സതീഷ് കരിമല, സുജിത പ്രവീണ്‍ എന്നിവരാണ് ആലാപനം. ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
What's Your Reaction?






