കട്ടപ്പന നഗരത്തില്‍ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന: കുന്തളംപാറ റോഡിലെ അതിഥിതൊഴിലാളികളുടെ വ്യാപാരസ്ഥാപനം അടപ്പിച്ചു 

കട്ടപ്പന നഗരത്തില്‍ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന: കുന്തളംപാറ റോഡിലെ അതിഥിതൊഴിലാളികളുടെ വ്യാപാരസ്ഥാപനം അടപ്പിച്ചു 

Jun 15, 2026 - 11:17
 0
കട്ടപ്പന നഗരത്തില്‍ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന: കുന്തളംപാറ റോഡിലെ അതിഥിതൊഴിലാളികളുടെ വ്യാപാരസ്ഥാപനം അടപ്പിച്ചു 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം കട്ടപ്പന കുന്തളംപാറ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ അതിഥിതൊഴിലാളികളുടെ വ്യാപാര സ്ഥാപനം അടപ്പിച്ചു. സുരക്ഷിതത്വമല്ലാത്ത സാഹചര്യത്തിലും വൃത്തീഹീനമായ രീതിയിലും ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കട്ടപ്പന പൊലീസ് പുതിയ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നതും വിപണനം നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഇവര്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിച്ചു.  ഞായറാഴ്ച അവധി ദിവസമായതിനാല്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കട്ടപ്പന നഗരത്തില്‍ എത്തുന്നത് ഇവരെയെല്ലാം മുന്നില്‍കണ്ടാണ് ഇത്തരത്തില്‍ സാധനങ്ങള്‍ ഉണ്ടാക്കിവച്ചിരുന്നത് പലതവണ ഉപയോഗിച്ച് പാചക എണ്ണയും പലഹാരങ്ങളില്‍ ഉപയോഗിക്കുന്ന വിവിധതരം കളറുകളുമടക്കം പിടിച്ചെടുത്തു. നഗരസഭയുടെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. ഇതോടെ സ്ഥാപനം അടപ്പിക്കുകയായിരുന്നു. മറ്റ് നടപടിക്രമങ്ങള്‍ക്കുശേഷം സ്ഥാപന ഉടമയ്‌ക്കെതിരെ പിഴ ചുമത്തുന്ന അടക്കമുള്ള നടപടികളിലേക്ക് കടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും കട്ടപ്പന നഗരം കേന്ദ്രീകരിച്ച് ഇത്തരത്തില്‍ കൂടുതല്‍ പരിശോധന വ്യാപകമാക്കുവാനാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow