പ്രിയദര്‍ശിനി യാത്ര: കുമളിയില്‍ അഡ്വ. സിറിയക് തോമസ് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു 

പ്രിയദര്‍ശിനി യാത്ര: കുമളിയില്‍ അഡ്വ. സിറിയക് തോമസ് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു 

Jun 15, 2026 - 11:38
Jun 15, 2026 - 14:58
 0
പ്രിയദര്‍ശിനി യാത്ര: കുമളിയില്‍ അഡ്വ. സിറിയക് തോമസ് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു 
This is the title of the web page

ഇടുക്കി: പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്രയ്ക്ക് കുമളി ഡിപ്പോയില്‍ തുക്കമായി. ആദ്യ സര്‍വീസ് പീരുമേട് എംഎല്‍എ അഡ്വ. സിറിയക് തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ആദ്യ സര്‍വീസായ കോട്ടയം-കുമളി ബസില്‍ എംഎല്‍എ ആദ്യ ടിക്കറ്റ് വിതരണവും നടത്തി. ബസില്‍ കയറിയവരെ മധുരവും നല്‍കിയാണ് സ്വീകരിച്ചത്. 24 സര്‍വീസുകളാണ് കുമളി ഡിപ്പോയില്‍ നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ കുമളി -എറണാകുളം, കുമളി-കോട്ടയം തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകളും ഉള്‍പ്പെടുന്നു. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് അധ്യക്ഷനായി.  എ ടി ഒ ജിജേഷ് ലാല്‍, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ ഫാറൂഖ്,  പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ആന്‍സി ജെയിംസ്, മണിമേഖല, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍,  കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, ബ്ലോക്ക് പഞ്ചായത്തംഗം വനിതാ മുരുകന്‍,  കോണ്‍ഗ്രസ് കുമളി മണ്ഡലം പ്രസിഡന്റ് പി പി റഹിം എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow