ഇറച്ചി വില 480 രൂപ: കൃത്രിമ ക്ഷാമം വ്യാപാരികളുടെ തട്ടിപ്പെന്ന് നാട്ടുകാര്‍

ഇറച്ചി വില 480 രൂപ: കൃത്രിമ ക്ഷാമം വ്യാപാരികളുടെ തട്ടിപ്പെന്ന് നാട്ടുകാര്‍

Jun 22, 2026 - 11:07
Jun 22, 2026 - 12:02
 0
ഇറച്ചി വില 480 രൂപ: കൃത്രിമ ക്ഷാമം വ്യാപാരികളുടെ തട്ടിപ്പെന്ന് നാട്ടുകാര്‍
This is the title of the web page

ടുക്കി: പോത്തിറച്ചി വില കുത്തനെ ഉയര്‍ത്തിയതില്‍ ജില്ലയിലെമ്പാടും പ്രതിഷേധം ശക്തമായി. വില വര്‍ധിപ്പിക്കുന്നതിനായി വ്യാപാരികള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചതായാണ് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപം. കഴിഞ്ഞ 16 മുതല്‍ കിലോയ്ക്ക് 50 രൂപ വര്‍ധിപ്പിച്ച് 480 രൂപയാക്കി. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കന്നുകാലി ഇറക്കുമതി കുറഞ്ഞതാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് വ്യാപാരികളുടെ വാദം. എന്നാല്‍ ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കന്നുകാലി ഇറക്കുമതി വന്‍തോതില്‍ കുറഞ്ഞുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. തുടര്‍ന്ന് മൂന്നുദിവസം ഇടുക്കി, കോട്ടയം ജില്ലകളിലെ ഇറച്ചിക്കടകള്‍ അടച്ചിട്ടു. പിന്നീട് വില വര്‍ധിപ്പിച്ചശേഷമാണ് കടകള്‍ തുറന്നത്. ഇടത്തരം കുടുംബത്തിന് ആഴ്ചയിലൊരിക്കല്‍ ഇറച്ചി വാങ്ങണമെങ്കില്‍ ഒരുദിവസത്തെ വേതനം ചെലവഴിക്കേണ്ട സ്ഥിതിയാണ്. വിപണി വില നിയന്ത്രിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യം.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow