അഡ്വ. സേനാപതി വേണു എംഎല്‍എയ്ക്ക് എക്‌സ് സര്‍വീസസ് ലീഗ് മുണ്ടിയെരുമ യൂണിറ്റ് സ്വീകരണം നല്‍കി

അഡ്വ. സേനാപതി വേണു എംഎല്‍എയ്ക്ക് എക്‌സ് സര്‍വീസസ് ലീഗ് മുണ്ടിയെരുമ യൂണിറ്റ് സ്വീകരണം നല്‍കി

Jun 22, 2026 - 11:34
 0
അഡ്വ. സേനാപതി വേണു എംഎല്‍എയ്ക്ക് എക്‌സ് സര്‍വീസസ് ലീഗ് മുണ്ടിയെരുമ യൂണിറ്റ് സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: എക്‌സ് സര്‍വീസസ് ലീഗ് മുണ്ടിയെരുമ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിമുക്തഭടനായ എംഎല്‍എ അഡ്വ. സേനാപതി വേണുവിന് സ്വീകരണം നല്‍കി. രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച സംസ്ഥാനത്തെ വിമുക്തഭടന്മാര്‍ക്ക് സിഎസ്ആര്‍ ഫണ്ടിനുസമാനമായ രീതിയില്‍ ഇന്‍സെന്റീവ് നല്‍കണമെന്നും ഇത് സംബന്ധിച്ച സ്വകാര്യ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടിയെരുമ, അണക്കര, കുമളി, ഏലപ്പാറ, ഇടുക്കി, കട്ടപ്പന, അടിമാലി, യൂണിറ്റുകളും, ഇടുക്കി, ഉടുമ്പന്‍ ചോല ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് എംഎല്‍എയെ അനുമോദിച്ചത്. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കും ഉയര്‍ന്ന ഡിഗ്രി കരസ്ഥമാക്കിയവരെയും സീനിയര്‍ എക്‌സ് സര്‍വീസ് അംഗങ്ങളായ കെ കെ ഉണ്ണികൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവരെയും അഡ്വ. സേനാപതി വേണു എംഎല്‍എ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് മോഹന ചന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് കെ അജികുമാര്‍, ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍, സെക്രട്ടറി പി എം ജോയ്, സംഘടന നേതാക്കളായ വി ജി ശശി, ആര്‍ കെ പണിക്കര്‍, വര്‍ഗീസ് കാപ്പില്‍, വി ഐ തോമസ്, സുധാകരന്‍ ജി, ശ്രീകണ്ഠന്‍, രവീന്ദ്രന്‍ നായര്‍, എസ് വിജയന്‍, അജിത് കുമാര്‍, കെ കെ രാജു തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow