നവജാത ശിശുവിനെയും ഗൃഹനാഥനെയും കൊന്ന് കുഴിച്ചുമൂടിയതായി വിവരം: നടന്നത് നരബലി: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
നവജാത ശിശുവിനെയും ഗൃഹനാഥനെയും കൊന്ന് കുഴിച്ചുമൂടിയതായി വിവരം: നടന്നത് നരബലി: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇടുക്കി : മോഷണക്കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള വിവരങ്ങൾ. പ്രതികൾ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ടു പേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമുടിയതായാണ് വിവരം. കേസിലെ പ്രതി വിഷ്ണു വിജയൻ്റെ (29) പിതാവ് വിജയൻ, വിഷ്ണുവിൻ്റെ സഹോദരിയ്ക്കുണ്ടായ നവജാത ശിശു എന്നിവരെയാണ് കൊന്നുകുഴിച്ചുമൂടിയത് ദുർമന്ത്രവാദത്തിൻ്റെയും ആഭിചാര ക്രിയകളുടെയും തെളിവുകൾ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ(27). ഇയാളുടെ സുഹൃത്ത് പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
What's Your Reaction?






