ഉപ്പുതറ ചപ്പാത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മോഷണം: വിഗ്രഹവും സ്വര്‍ണാഭരണവും പണവും കവര്‍ന്നു
ഉപ്പുതറ ചപ്പാത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മോഷണം: വിഗ്രഹവും സ്വര്‍ണാഭരണവും പണവും കവര്‍ന്നു
ഇടുക്കി: ചപ്പാത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹവും സ്വര്‍ണാഭരണങ്ങളും പണവുമടക്കം കവര്‍ന്നു. മോഷണം നടത്തിയ രണ്ടംഗ സംഘത്തിന്റെ ദൃശ്യം ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രധാന ശ്രീകോവിലിലെ ശീവേലി വിഗ്രഹം, ദേവിയുടെ വിഗ്രഹത്തില്‍ അണിയിക്കുന്ന മൂന്ന് സ്വര്‍ണ താലികള്‍, നാല് ശ്രീകോവിലുകളിലും വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന ആടയാഭരണങ്ങള്‍, അഞ്ച് കാണിക്ക വഞ്ചികളില്‍ ഉണ്ടായിരുന്ന നാണയങ്ങള്‍ ഒഴികെയുള്ള പണം എന്നിവയെല്ലാമാണ് കവര്‍ന്നത്. മൂന്നിന് രാത്രി 11.45ഓടെയാണ് പ്രതികള്‍ ക്ഷേത്രത്തില്‍ കയറിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പിന്നീട് സി.സി ടി.വി ക്യാമറകള്‍ തുണി ഉപയോഗിച്ച് മറച്ചശേഷമാണ് മോഷണം നടത്തിയത്. കരിന്തരുവി എസ്റ്റേറ്റിലൂടെ ക്ഷേത്രത്തിനു പിന്നിലെത്തിയ പ്രതികള്‍ എസ്റ്റേറ്റിന്റെയും ക്ഷേത്രത്തിന്റെയും രണ്ട് വേലികള്‍ മറികടന്നാണ് അകത്തെത്തിയത്. തുടര്‍ന്ന് തിടപ്പള്ളിയില്‍ കയറിയ പ്രതികള്‍ അവിടെ സൂക്ഷിച്ചിരുന്ന താക്കോല്‍ക്കൂട്ടം എടുത്താണ് ശ്രീകോവിലുകള്‍ തുറന്ന് മോഷണം നടത്തിയത്. അഞ്ച് കാണിക്ക വഞ്ചികളുടെയും പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. നായണങ്ങള്‍ ക്ഷേത്രത്തില്‍തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ 5.30ഓടെ ക്ഷേത്രം തുറക്കാന്‍ എത്തിയ മേല്‍ശാന്തിയാണ് മോഷണം നടന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. നസിം, പീരുമേട് ഡി.വൈ.എസ്.പി പി എസ് ഷിജു, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി രാജന്‍ കെ. അരമന എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവെടുപ്പ് നടത്തി.
What's Your Reaction?