കെവിവിഇഎസ് വണ്ടിപ്പെരിയാര്‍ യൂണിറ്റ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു 

കെവിവിഇഎസ് വണ്ടിപ്പെരിയാര്‍ യൂണിറ്റ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു 

May 22, 2026 - 11:06
 0
കെവിവിഇഎസ് വണ്ടിപ്പെരിയാര്‍ യൂണിറ്റ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു 
This is the title of the web page

ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിപ്പെരിയാര്‍ യൂണിറ്റ് കമ്മിറ്റിയുടെ ദ്വിവാര്‍ഷിക പൊതുയോഗവും 2026-28 കാലത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഷിബു എം തോമസ്, നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍, ടി എച്ച് തമ്പി, കെ എച്ച് ഇബ്രാഹിംകുട്ടി, സെക്രട്ടറി റിയാസ് പി  ഹമീദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രസിഡന്റായി എസ് അന്‍പുരാജ്, ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍, ട്രഷറര്‍ ഉമര്‍ ഫാറൂഖ് എന്നിവര ഭാരവാഹികളായി തിരഞ്ഞെടുത്തു. കൂടാതെ വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow