മുരിക്കാശേരിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
മുരിക്കാശേരിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: വാത്തിക്കുടി പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ഇടുക്കി മെഡിക്കല്‍ കോളേജിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗവും ചേര്‍ന്ന് മുരിക്കാശേരിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനംചെയ്തു. സൗജന്യ നേത്ര രോഗ പരിശോധനയും ജീവിതശൈലി രോഗ പരിശോധനയുമാണ് നടത്തിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രമേഹ രോഗികള്‍ ബിപി രോഗികള്‍ എന്നിവരുടെ എണ്ണം കൂടുതലായികണ്ടുവരുന്ന സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കണ്ണിനുണ്ടാകുന്ന തിമിരം, ഡയബറ്റിക് റെറ്റിനോപതി, ഗ്ലോക്കോമ എന്നിവയുടെ പരിശോധനയാണ് പ്രധാനമായും നടത്തിയത്. പ്രമേഹം, ബിപി എന്നീ ജീവിതശൈലി രോഗികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കുന്നതിനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിരുന്നു. കണ്ണുകളെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ച് ഡോ. മീര മാത്യു വിശദമായി വിഷയ അവതരണം നടത്തി. വാത്തിക്കുടി എഫ്എച്ച്‌സി ഡോ. നിതിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവസുതന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജ കെ സി, നഴ്‌സുമാരായ തസ്‌നി, ഗിന്റു, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
