പശ്ചിമഘട്ട മലനിരകളില്‍ 12 വര്‍ഷത്തിനുശേഷം നീലക്കുറിഞ്ഞി വസന്തം: ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം 

പശ്ചിമഘട്ട മലനിരകളില്‍ 12 വര്‍ഷത്തിനുശേഷം നീലക്കുറിഞ്ഞി വസന്തം: ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം 

Jul 15, 2026 - 17:15
 0
പശ്ചിമഘട്ട മലനിരകളില്‍ 12 വര്‍ഷത്തിനുശേഷം നീലക്കുറിഞ്ഞി വസന്തം: ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം 
This is the title of the web page

ഇടുക്കി: പശ്ചിമഘട്ട മലനിരകളില്‍ വീണ്ടുമൊരു നീല വസന്തത്തിന് കാഹളമുയരുന്നു. കടുത്ത ഭൂമി കൈയേറ്റങ്ങളില്‍നിന്നും അനധികൃത നിര്‍മാണങ്ങളില്‍ നിന്നും സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാതെ മോചിപ്പിച്ച ചൊക്രമുടി ഉള്‍പ്പെടെ അഞ്ച് പ്രമുഖ കേന്ദ്രങ്ങളാണ് ഇത്തവണ നീലക്കുറിഞ്ഞിയുടെ മഹാവിസ്മയത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മലനിരകള്‍ പര്‍പ്പിള്‍ കടലാകാന്‍ ഒരുങ്ങുമ്പോള്‍, വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാനും പരിസ്ഥിതി സംരക്ഷിക്കാനുമുള്ള വിപുലമായ ഒരുക്കങ്ങളിലാണ് ജില്ലാ ഭരണകൂടം.
12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന 'സ്‌ട്രോബിലാന്തസ് കുന്തിയാന' ഇനത്തില്‍പെട്ട കുറിഞ്ഞിപ്പൂക്കളാണ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളോടെ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുല്‍മേടുകളിലാണ് പ്രധാനമായും കുറിഞ്ഞി വസന്തം വിരുന്നെത്തുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവന്‍മല, ഗുണ്ടമല എന്നീ അഞ്ച് കേന്ദ്രങ്ങളില്‍ ഇതിനോടകം തന്നെ കുറിഞ്ഞിച്ചെടികള്‍ പലതും പൂത്തുതുടങ്ങിയിരിക്കുന്നു. ഇത്തവണത്തെ കുറിഞ്ഞി സീസണില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമാകുന്നത്  പരിസ്ഥിതിലോല പ്രദേശമായ ചൊക്രമുടി മലനിരകളാണ്. മുന്‍ വര്‍ഷങ്ങളില്‍ റിസോര്‍ട്ട് മാഫിയകള്‍ കൈയേറി തച്ചുടച്ച 13 ഏക്കറിലധികം ഭൂമിയുടെ പട്ടയം റദ്ദാക്കി സര്‍ക്കാര്‍ അത് പൂര്‍ണമായി തിരിച്ചുപിടിച്ചിരുന്നു. മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ ഒഴിഞ്ഞതോടെ പ്രകൃതി അതിന്റെ സ്വാഭാവികത വീണ്ടെടുത്തതിന്റെ അടയാളമാണ് ചൊക്രമുടിയില്‍ ഇപ്പോള്‍ ദൃശ്യമാകുന്ന ഈ നീലവസന്തം. ചൊക്രമുടിക്ക് ചുറ്റും ജീവിക്കുന്ന മുതുവാന്‍ ആദിവാസി വിഭാഗത്തിന് തങ്ങളുടെ പവിത്രമായ മലനിരകള്‍ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഒരു പുണ്യനിമിഷം കൂടിയാണിത്.
കുറിഞ്ഞി സീസണ്‍ പ്രമാണിച്ച് വന്‍തോതില്‍ എത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ ജില്ലാ ഭരണകൂടം അനൗദ്യോഗികമായി ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ദേവികുളം സബ് കലക്ടര്‍ വി എം ആര്യയുടെ നേതൃത്വത്തില്‍ വനംവകുപ്പ്, കെഎഫ്ഡിസി, ഡിടിപിസി, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ വകുപ്പുകളുടെ അടിയന്തര യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു. സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഓണ്‍ലൈന്‍ സ്ലോട്ട് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താനാണ് പ്രധാന തീരുമാനം. മേഖലയിലെ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും
മനുഷ്യന്‍ ഒഴിഞ്ഞുപോയ മണ്ണില്‍ പ്രകൃതി വീണ്ടുമൊരു വിസ്മയമൊരുക്കുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികള്‍. വിനോദസഞ്ചാരത്തിനൊപ്പം കനത്ത പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി ഈ നീലവസന്തത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് അധികൃതര്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow