ബിജെപി ഉടുമ്പന്‍ചോല നിയോജകമണ്ഡലം പഠന ശിബിരം തുടങ്ങി
ബിജെപി ഉടുമ്പന്‍ചോല നിയോജകമണ്ഡലം പഠന ശിബിരം തുടങ്ങി
ഇടുക്കി: ബിജെപി ഉടുമ്പന്‍ചോല നിയോജകമണ്ഡലം പഠന ശിബിരത്തിന് തുടക്കമായി. റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ഹരി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഇടതുമുന്നണിയും വലതുമുന്നണിയും ഏറ്റവും ദയനീയമായ അവസ്ഥയിലാണ് നിലവിലുള്ളതെന്നും ഇരുമുന്നണികളും ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളുമായാണ് മുമ്പോട്ടുപോയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രവര്‍ത്തനം മുതല്‍ സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പഠന ശിബിരങ്ങള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്. എല്ലാ മണ്ഡലം കമ്മിറ്റികളുടെയും പ്രധാന ഭാരവാഹികളാണ് പഠന ശിബിരത്തില്‍ പങ്കെടുക്കുന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് കെ പി പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് കെ പി അനീഷ് അധ്യക്ഷനായി. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, രതീഷ് വരകുമല, ജില്ലാ സെക്രട്ടറി സജി വട്ടപ്പാറ, മണ്ഡലം ജനറല്‍ സെക്രട്ടറി വി എസ് സജിമോന്‍, സോഷ്യല്‍ മീഡിയ കോഃഓര്‍ഡിനേറ്റര്‍ മനോജ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?