കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനം: അടിമാലി ടൗണിലെ ഡിവൈഡര്‍ നിര്‍മാണത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ യോഗം ചേരും
കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനം: അടിമാലി ടൗണിലെ ഡിവൈഡര്‍ നിര്‍മാണത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ യോഗം ചേരും
ഇടുക്കി: അടിമാലി ദേശീയപാത 85ല്‍ അടിമാലി ടൗണ്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഡിവൈഡര്‍ നിര്‍മാണത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി പഞ്ചായത്ത് ഓഫിസില്‍ യോഗം ചേരും. വ്യഴാഴ്ച 3ന് നടക്കുന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എ എഫ് രാജ, എന്‍എച്ച്എഐ പ്രോജക്ട് ഓഫിസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അമ്പലപ്പടി വില്ലേജ് റോഡില്‍നിന്ന് ഗവ. ഹൈസ്‌കൂള്‍ പരിസരംവരെ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ഡിവൈഡര്‍ സ്ഥാപിക്കുന്നത്. ഇത് വാഹനങ്ങള്‍ക്ക് യു-ടേണ്‍ എടുക്കുന്നതിനും കാല്‍നടയാത്രക്കാര്‍ക്ക് പാത മുറിച്ചു കടക്കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നാണ് വ്യാപാരികള്‍ അടക്കമുള്ളവരുടെ ആശങ്ക. ദേശീയപാതയിലേക്ക് ഇരുവശത്തുനിന്നുള്ള രണ്ട് റോഡുകള്‍ സംഗമിക്കുന്ന കവലയാണ്. ഇവിടെ യു-ടേണ്‍ എടുക്കുന്നതിനും കാല്‍നട യാത്രക്കാര്‍ക്ക് പാത മുറിച്ചു കടക്കുന്നതിനുമുള്ള സൗകര്യം വേണമെന്നാണ് ആവശ്യം.
What's Your Reaction?