എസ്ഐആറിനെതിരായ അടിസ്ഥാന രഹിത പ്രചാരണം: ജനകീയ സഭയുമായി ബിജെപി
എസ്ഐആറിനെതിരായ അടിസ്ഥാന രഹിത പ്രചാരണം: ജനകീയ സഭകളുമായി ബിജെപി
ഇടുക്കി: തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ എസ്ഐആർ നടപടിക്കെതിരെ കോൺഗ്രസ് നടത്തുന്ന അടിസ്ഥാന രഹിത പ്രചാരണങ്ങൾ തുറന്നുകാട്ടി ബിജെപിയുടെ ജനകീയ സഭകൾക്ക് തുടക്കമായി. 'അരാജകത്വത്തിനെതിരെ ജനാധിപത്യം' എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ എല്ലാ പഞ്ചായത്ത് ഏരിയകളിൽ പരിപാടി നടത്തുമെന്ന് സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വർഗീസ് അറിയിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം, വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിൽ എസ്ഐആറിന്റെ പ്രസക്തി, തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം എന്നിവ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. എസ്ഐആറിനെക്കുറിച്ചുള്ള സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും മറുപടി നൽകും. സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിക്കും.
അർഹരായവർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനും അർഹത ഇല്ലാത്തവരെയും മരിച്ചവരെയും ഒഴിവാവാക്കാനും ഇരട്ടിപ്പുകൾ തടയാനുമാണ് എസ്ഐആർ നടപ്പാക്കുന്നത്. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് നുഴഞ്ഞുകയറി വോട്ടർപട്ടികയിൽ ഇടംപിടിച്ചവരെയും ഒഴിവാക്കേണ്ടതുണ്ട്. ജനത്തെ തെറ്റിദ്ധരിപ്പിച്ചുള്ള അരാജകത്വ പ്രവർത്തനങ്ങൾക്കെതിരെ ബിജെപി ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും വി സി വർഗീസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി രതിഷ് വരകുമല, പി എൻ പ്രസാദ് എന്നിവരും പങ്കെടുത്തു.
What's Your Reaction?