നെടുങ്കണ്ടം പഞ്ചായത്ത് കേരളോത്സവം തുടങ്ങി
നെടുങ്കണ്ടം പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് കേരളോത്സവം അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കേരളോത്സവം നവംബര്‍ ഒന്നിന് സമാപിക്കും വിവിധ കലാ,കായിക ഇനങ്ങളിലായി 400 ലേറെ മത്സരാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. സമാപന സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ആര്‍ രാമചന്ദ്രന്‍, സോണിയ മാര്‍ട്ടിന്‍, ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍, പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ മുല്ലയ്ക്കല്‍, കെ എസ് രാധാകൃഷ്ണന്‍, ജോമോന്‍ പി ജെ, ജിജോ മരങ്ങാട്ട്, എസ് ശരണ്യ, ലിന്‍സി സിബി, ജിനു ജോയി, മേഴ്സി സ്റ്റീഫന്‍, ബിന്ദു ജയകുമാര്‍, ഷിജി ഷാജി, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?