തോപ്രാംകുടി സെന്റ് മരിയ ഗൊരോത്തി പള്ളിയില്‍ മിഷന്‍ ഞായര്‍ ആഘോഷിച്ചു
തോപ്രാംകുടി സെന്റ് മരിയ ഗൊരോത്തി പള്ളിയില്‍ മിഷന്‍ ഞായര്‍ ആഘോഷിച്ചു
ഇടുക്കി: തോപ്രാംകുടി സെന്റ് മരിയ ഗൊരോത്തി പള്ളിയില്‍ മിഷന്‍ ഞായര്‍ ആഘോഷം മിഷന്‍ ഫിയസ്റ്റ 2025 ഇടവക വികാരി ഫാ. മാത്യു പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഭവനനിര്‍മാണ പദ്ധതിക്കും പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഫുഡ് ഫെസ്റ്റ്, എക്‌സിബിഷനുകള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, മിഷന്‍ ട്രീ, ഫുട്‌ബോള്‍ മത്സരം, വിവിധ ഗെയിംമുകള്‍ എന്നിവയും നടത്തി. രാവിലെ 7 മുതല്‍ രാത്രി 8 വരെ പാരീഷ് ഹാളിലും എല്‍പി സ്‌കൂള്‍ ഹാളിലുമായി നിരവധിപേര്‍ പങ്കെടുത്തു. അസിസ്റ്റന്റ് വികാരി ഫാ. ഐബിന്‍ കാരിശേരില്‍ അധ്യക്ഷനായി. കൈക്കാരന്‍മാരായ ബിജു ചേന്ദംകുളം, ജോസ് അറക്കല്‍, മിഥുന്‍ ഈന്തുങ്കല്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍മാരായ നോബിള്‍ വലിയമറ്റം, സിജോ മുതുപ്ലാക്കല്‍, അമലാ ഭവന്‍ കോണ്‍വെന്റിലെ സിസ്റ്റര്‍മാര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, പാരീഷ് കൗണ്‍സിലംഗങ്ങള്‍, മിഷന്‍ ലീഗ്, യുവദീപ്തി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?