ലബ്ബക്കട ജെപിഎം ബിഎഡ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനവും കേരളപ്പിറവി ആഘോഷവും നടത്തി
ലബ്ബക്കട ജെപിഎം ബിഎഡ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനവും കേരളപ്പിറവി ആഘോഷവും നടത്തി
ഇടുക്കി: ലബ്ബക്കട ജെപിഎം ബിഎഡ് കോളേജിലെ 2025-26 വര്‍ഷത്തെ കോളേജ് യൂണിയന്‍ ധ്രുവ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കലാലയത്തിന്റെയും വിദ്യാര്‍ഥികളുടെയും സമഗ്ര ഉന്നമനമായിരിക്കണം യൂണിയന്‍ ലക്ഷ്യമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത് അധ്യക്ഷനായി. വിദ്യാര്‍ഥികളുടെ സര്‍ഗാത്മക വളര്‍ച്ചയ്‌ക്കെന്നും കോളേജും മാനേജ്‌മെന്റും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയെ യോഗത്തില്‍ ആദരിച്ചു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഹരിലാല്‍ സി എസ്, വൈസ് ചെയര്‍പേഴ്‌സണ്‍ അഞ്ജിത ജോയ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി റെനോയ് തോമസ് എന്നിവര്‍ സത്യപ്രതീജ്ഞ ചെയ്തു. ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ് റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബസാര്‍ ഫാ. ചാള്‍സ് തോപ്പില്‍, ലാലു പി ഡി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപ്രദര്‍ശനങ്ങളും കേരളപ്പിറവിയുമായി ബന്ധപ്പെട്ട മത്സരങ്ങളും നടത്തി.
What's Your Reaction?

