വിമോക്ഷ 2025 ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് 21ന്
വിമോക്ഷ 2025 ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് 21ന്

ഇടുക്കി: സഹ്യജ്യോതി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്റെയും നവദര്‍ശന ഗ്രാമിന്റെയും പുളിയന്മല ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിമോക്ഷ 2025 ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് 21ന് നടക്കും. കോളേജ് ഡയറക്ടര്‍ ഫാ: അനൂപ് തുരുത്തിമറ്റം പരിപാടി ഉദ്ഘാടനം ചെയ്യും. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജുകുട്ടി അധ്യക്ഷനാകും. വിമുക്തി മോഡല്‍ ഓഫീസര്‍ സാബുമോന്‍ ബോധവല്‍ക്കരണ ക്ലാസ് നയിക്കും.
What's Your Reaction?






