ജെസിഐ തേക്കടി സഹ്യാദ്രി അണക്കരയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു
ജെസിഐ തേക്കടി സഹ്യാദ്രി അണക്കരയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു
ഇടുക്കി: ജെസിഐ തേക്കടി സഹ്യാദ്രി അണക്കരയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. സിനിമാതാരം ജോബി പാല മുഖ്യാതിഥിയായിരുന്നു. വ്യക്തിത്വ വികസനത്തിലൂടെ സാമൂഹ്യ വികസനവും അതിലൂടെ ലോകസമാധാനവും ലക്ഷ്യമിട്ട് 130പരം രാജ്യങ്ങളില്‍ 7 ലക്ഷത്തിലധികം അംഗങ്ങളുമായി പ്രവര്‍ത്തിച്ചുവരുന്ന സാമൂഹിക സന്നദ്ധ സംഘടനയാണ് ജെസിഐ. ജിനു അരീക്കല്‍ പ്രസിഡന്റായ ഭരണസമിതിയാണ് ചുമതലയേറ്റത്. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, ജെസിഐ സോണ്‍ പ്രസിഡന്റ് ശ്യാം മോഹന്‍, സോണ്‍ വൈസ് പ്രസിഡന്റ് ജോണ്‍ ആലഞ്ചേരി, സോണ്‍ ഡയറക്ടര്‍( ബിസിനസ്) സോബിന്‍ ആക്കിലേട്ട്, ഡോ. പ്രിന്‍സ് ഫ്രാങ്കോ, ജോസഫ് ജോസഫ്, ബിജു എസ് നായര്‍, ജിസ്മി മനീഷ്, ആന്‍ മനേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജോബി പാലായും സംഘവും അവതരിപ്പിച്ച കോമഡി പരിപാടിയും അരങ്ങേറി.
What's Your Reaction?