ദേവികുളം സിഗ്‌നല്‍ പോയിന്റ് മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെ ദേശീയപാതയോരത്തെ പെട്ടിക്കടകള്‍ ഒഴിപ്പിച്ചു
ദേവികുളം സിഗ്‌നല്‍ പോയിന്റ് മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെ ദേശീയപാതയോരത്തെ പെട്ടിക്കടകള്‍ ഒഴിപ്പിച്ചു
ഇടുക്കി: ദേവികുളം സിഗ്‌നല്‍ പോയിന്റ് മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോരത്തെ പെട്ടിക്കടകള്‍ റവന്യു സംഘം ഒഴിപ്പിച്ചു. അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അപകടസാധ്യത മേഖലയിലെ 30ലേറെ വഴിയോര വ്യാപാര സ്ഥാപനങ്ങളാണ് ഒഴിപ്പിച്ചത്. ദേവികുളം സബ് കലക്ടറുടെ നിര്‍ദ്ദേശാനുസരണം സ്പെഷ്യല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നല്‍കി.
ഒഴിപ്പിക്കലിന്റെ ആദ്യദിനം ഉദ്യോഗസ്ഥരെ ആളുകള്‍ തടഞ്ഞിരുന്നു. പൊലീസ് ഇടപെട്ടതോടെ ഇവര്‍ പിന്‍വാങ്ങി. സബ് കലക്ടര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് എല്ലാവര്‍ക്കും ഒഴിഞ്ഞുപോകാന്‍ ഒരുദിവസത്തെ സമയം നല്‍കി. തുടര്‍ന്ന് വ്യാപാരികള്‍ തന്നെ കടകള്‍ പൊളിച്ചുനീക്കി. മുമ്പ് പള്ളിവാസല്‍ മുതല്‍ മൂന്നാര്‍ ടൗണ്‍ വരെയുള്ള ഭാഗത്തെ വഴിയോരക്കടകള്‍ പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ വീണ്ടും ഇവിടങ്ങളില്‍ പെട്ടിക്കടകള്‍ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്.
What's Your Reaction?

