രാജാക്കാട്-എല്ലക്കല്‍ റോഡരികില്‍ മരങ്ങള്‍ അപകടാവസ്ഥയില്‍: നാട്ടുകാര്‍ ഭീതിയില്‍
രാജാക്കാട്-എല്ലക്കല്‍ റോഡരികില്‍ മരങ്ങള്‍ അപകടാവസ്ഥയില്‍: നാട്ടുകാര്‍ ഭീതിയില്‍
ഇടുക്കി: രാജാക്കാട്-എല്ലക്കല്‍ റൂട്ടില്‍ സാന്‍ജോ കോളേജിനുസമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ വാഹന, കാല്‍നട യാത്രികള്‍ക്ക് ഭീഷണി. കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന പാതയോരത്താണ് മരങ്ങള്‍ ഉണങ്ങിനില്‍ക്കുന്നത്. ഇവ മുറിച്ചുനീക്കണമെന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടും നടപടിയില്ല. മുമ്പ് മരം കടപുഴകി കോളേജ് കെട്ടിടത്തിന്റെ മുകളില്‍ പതിച്ച സംഭവം ഉണ്ടായിട്ടുണ്ട്. കലക്ടറുടെ ഉത്തരവുണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴി ആവശ്യപ്പെട്ടു.
What's Your Reaction?

