ദുഃഖവെള്ളി ആചരണത്തിനൊരുങ്ങി എഴുകുംവയല്‍: തയാറാക്കുന്നത് 500 കിലോ മാങ്ങ അച്ചാര്‍
ദുഃഖവെള്ളി ആചരണത്തിനൊരുങ്ങി എഴുകുംവയല്‍: തയാറാക്കുന്നത് 500 കിലോ മാങ്ങ അച്ചാര്‍
ഇടുക്കി: എഴുകുംവയല്‍ കുരിശുമലയില്‍ ദുഃഖവെള്ളി ദിവസങ്ങളിലെത്തുന്ന തീര്‍ഥാടകര്‍ക്കായി വിളമ്പുന്ന നേര്‍ച്ചക്കഞ്ഞിക്കൊപ്പം നല്‍കാനുള്ള മാങ്ങ അച്ചാര്‍ തയാറാക്കുന്ന തിരക്കിലാണ് ഇടവകയിലെ സ്ത്രീകള്‍. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചേര്‍ന്നാണ് മാങ്ങ അരിഞ്ഞ് അച്ചാര്‍ തയാറാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുമായി നിരവധി വിശ്വാസികള്‍ മലകയറാന്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇടവക പാരീഷ് ഹാളില്‍ തയാറാക്കുന്ന അച്ചാര്‍ പെസഹാ വ്യാഴാഴ്ചയിലെ ചടങ്ങുകള്‍ക്കുശേഷം കുരിശുമലയിലേക്ക് വിശ്വാസികള്‍ ചുമന്നുകയറ്റും. ദുഃഖവെള്ളിയാഴ്ച രാവിലെ 5 മുതല്‍ കട്ടപ്പനയില്‍നിന്നും രാവിലെ 7 മുതല്‍ നെടുങ്കണ്ടത്തുനിന്നും കുരിശുമലയിലേക്ക് സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് തീര്‍ഥാടന പള്ളി ഡയറക്ടര്‍ ഫാ. ജോസഫ് ചുനയന്‍മാക്കല്‍ അറിയിച്ചു.
What's Your Reaction?