നെടുങ്കണ്ടം ചേമ്പളത്ത് യുഡിഎഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു
നെടുങ്കണ്ടം ചേമ്പളത്ത് യുഡിഎഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു
ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ യുഡിഎഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിക്കുന്നതായി പരാതി. ചേമ്പളം സ്‌കൂള്‍ ജങ്‌നില്‍ സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുറിച്ച ബോര്‍ഡാണ് തിങ്കളാഴ്ച രാത്രിയില്‍ നശിപ്പിച്ചത്. ബോര്‍ഡിന്റെ വിവിധ ഭാഗങ്ങള്‍ കീറിയ നിലയിലാണ്. സ്വര്‍ണക്കൊള്ള ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ബോധപൂര്‍വം ബോര്‍ഡ് നശിപ്പിച്ചതാണെന്ന് കെപിസിസി സെക്രട്ടറി എം എന്‍ ഗോപി ആരോപിച്ചു.
പരാജയ ഭീതി പൂണ്ട എല്‍ഡിഎഫ് സംസ്ഥാനം നേരിടുന്ന വിവിധ വിഷയങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
What's Your Reaction?