പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവി ക്ഷേത്രത്തില്‍ ഇടവച്ചോതി മഹോത്സവം തുടങ്ങി   

പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവി ക്ഷേത്രത്തില്‍ ഇടവച്ചോതി മഹോത്സവം തുടങ്ങി   

May 29, 2026 - 16:22
 0
പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവി ക്ഷേത്രത്തില്‍ ഇടവച്ചോതി മഹോത്സവം തുടങ്ങി   
This is the title of the web page

ഇടുക്കി: തോപ്രാംകുടി പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവി ക്ഷേത്രത്തില്‍ ഇടവച്ചോതി മഹോത്സവം തുടങ്ങി. തന്ത്രി നിമേഷ് പള്ളത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. 29, 30, 31 എന്നീ ദിവസങ്ങളിലായാണ് പ്രതിഷ്ഠാ വാര്‍ഷികവും ധര്‍മാനുഷ്ഠാന യജ്ഞവും നടക്കുന്നത്. രാവിലെ 5:30ന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, പ്രായശ്ചിത്ത പാരായണം, മഹാസരസ്വതിപൂജ, മംഗളാരതി എന്നീ പൂജാ ചടങ്ങുകള്‍ നടന്നു. ആര്‍ഷ വിദ്യാപീഠം മാര്‍ഗദര്‍ശക് വിനോദ് നാരായണന്‍, കൃപാനന്ദസരസ്വതി സ്വാമികള്‍, വിശ്വാനന്ദസരസ്വതി സ്വാമികള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow