സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിൻ്റെ മാതൃക നിർമ്മിച്ച് വിദ്യാർത്ഥികൾ
സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിൻ്റെ മാതൃക നിർമ്മിച്ച് വിദ്യാർത്ഥികൾ

ഇടുക്കി: വണ്ടിപ്പെരിയാർ സ്വദേശികളായ അജയ്, മുകേഷ്, ദിവാകരൻ എന്നിവരാണ് 40 വർഷക്കാലമായി സർവ്വീസ് നടത്തിവരുന്ന മുബാറക് ബസ്സിൻ്റെ മാതൃക നിർമ്മിച്ചിരിക്കുന്നത്. പാമ്പനാർ ഗവ:ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇവർ സ്ഥിരമായി സ്കുളിൽ എത്തുന്നത് വണ്ടിപ്പെരിയാറിൽ നിന്നും പീരുമേട് താലൂക്കിലെ വിവിധ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന മുബാറക് എന്ന സ്വകാര്യ ബസ്സിലാണ്. ഫോറക്സ് ഷീറ്റും കോൺക്രീറ്റ് നിർമ്മാണത്തിനുപയോഗിക്കുന്ന കെട്ട് കമ്പിയും ഉപയോഗിച്ചാണ് ബസ്സിൻ്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ജീപ്പിൻ്റെ മാതൃകയും ഇവർ നിർമ്മിച്ചിട്ടുണ്ട്. ബസ്സിൻ്റെ മാതൃകകൾ മുബാറക് മാനേജ്മെൻ്റിന് കൈമാറി.
What's Your Reaction?






