പൊതുസ്ഥലങ്ങളില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ മാത്രം കേസ്: പികെഎസ് പീരുമേട്ടില്‍ ധര്‍ണ നടത്തി

പൊതുസ്ഥലങ്ങളില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ മാത്രം കേസ്: പികെഎസ് പീരുമേട്ടില്‍ ധര്‍ണ നടത്തി

May 29, 2026 - 15:53
 0
പൊതുസ്ഥലങ്ങളില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ മാത്രം കേസ്: പികെഎസ് പീരുമേട്ടില്‍ ധര്‍ണ നടത്തി
This is the title of the web page

ഇടുക്കി: പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെയുള്ള സുപ്രീംകോടതി വിധി തിരുത്തിയില്ലെങ്കില്‍ രാജ്യവ്യാപകമായി  ദളിത് സംഘടനകള്‍ സമരം നടത്തുമെന്ന് പട്ടിക ജാതി ക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി വി പൊന്നുക്കുട്ടന്‍. പീരുമേട് ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെ അനുദിനം അക്രമണങ്ങളും അധിക്ഷേപങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് 150ല്‍ കൂടുതല്‍ ആളുകളുള്ള പൊതുസ്ഥലങ്ങളില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ മാത്രമാണ് കേസ് എടുക്കുന്നതെന്ന വിധി വന്നത്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 14 ജില്ലകളിലും പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് വി പി സുരേഷ് അധ്യക്ഷനായി. പീരുമേട് ഏരിയ സെക്രട്ടറി പി ചെല്ലദുരൈ, സംസ്ഥാന കമ്മിറ്റിയംഗം ആര്‍ സെല്‍വത്തായി, ജില്ലാ സെക്രട്ടറി കെ ജി സത്യന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow