എഎപി പിണ്ടിമന മണ്ഡലം കമ്മിറ്റി കോര്‍ണര്‍ മീറ്റിങ് നടത്തി
എഎപി പിണ്ടിമന മണ്ഡലം കമ്മിറ്റി കോര്‍ണര്‍ മീറ്റിങ് നടത്തി
ഇടുക്കി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പന് മുന്നോടിയായി ആംആദ്മി പാര്‍ട്ടി പിണ്ടിമന മണ്ഡലം കമ്മിറ്റി കോര്‍ണര്‍ മീറ്റിങ് നടത്തി. പൂച്ചക്കുത്ത് കവലയില്‍ നടന്ന യോഗം നിയോജകമണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. സജി തോമസ് അധ്യക്ഷനായി. മുന്‍ സംസ്ഥാന വക്താവ് ജോണ്‍സന്‍ കറുകപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി പഞ്ചായത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ ജനോപകാരപ്രദമായ ജനക്ഷേമങ്ങള്‍ നടപ്പാക്കികൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വാര്‍ഡുകളില്‍ സ്ഥാനര്‍ഥികളാകാന്‍ ഏറ്റവും അനിയോജ്യരായവരെ ജനങ്ങള്‍ക്കുതന്നെ തീരുമാനിക്കാമെന്നും ഇതാണ് ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് ആശയമെന്ന് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ പറഞ്ഞു. നിയോജക മണ്ഡലം സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറാര്‍ ലാലു മാത്യു, കീരംപാറ മണ്ഡലം പ്രസിഡന്റ് മത്തായി പീച്ചിക്കര, പിണ്ടിമന സെക്രട്ടറി ജോസഫ് വര്‍ഗീസ്, ബെന്നി പുതുക്കയില്‍, വര്‍ഗീസ് കെ.സി, ശാന്തമ്മ ജോര്‍ജ്, ബിജു പുതുക്കയില്‍, ജേക്കബ് പഴങ്ങര, ചന്ദ്രന്‍ മാളിയേക്കുടി, അന്നമ്മ എബ്രഹാം, സതീഷ് പിണ്ടിമന എന്നിവര്‍ സംസാരിച്ചു.
What's Your Reaction?