വെള്ളാരംകുന്ന് സെന്റ്. മേരീസ് നഴ്‌സറി സ്‌കൂളില്‍ ഓണം ആഘോഷിച്ചു
വെള്ളാരംകുന്ന് സെന്റ്. മേരീസ് നഴ്‌സറി സ്‌കൂളില്‍ ഓണം ആഘോഷിച്ചു
ഇടുക്കി: കുമളി വെള്ളാരംകുന്ന് സെന്റ്. മേരീസ് കിന്റര്‍ഗാര്‍ഡന്‍ നഴ്‌സറി സ്‌കൂളില്‍ ഓണാഘോഷം നടത്തി. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനി ജോണ്‍ ഉദ്ഘാടനം ചെയ്തു. മാവേലിമന്നനെ വരവേറ്റും പൂക്കളമിട്ടും കുരുന്നുകള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കൊണ്ടും ആഘോഷം ശ്രദ്ധേയമായി. വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.മാനേജര്‍ ഫാ. ഡോ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍ അധ്യക്ഷനായി. നഴ്‌സറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്യു തെരെസ്, പിടിഎ പ്രസിഡന്റ് ബിനു മാത്യു, അധ്യാപികമാരായ അല്‍ഫോന്‍സ, ആന്‍സി, പിടിഎ പ്രതിനിധി ആതിര രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?