മൂന്നാര്‍ ലക്ഷം നഗറില്‍ നിന്ന് എം ജി നഗറിലേക്ക് പോകുന്ന നടപ്പുവഴി സഞ്ചാരയോഗ്യമാക്കി
മൂന്നാര്‍ ലക്ഷം നഗറില്‍ നിന്ന് എം ജി നഗറിലേക്ക് പോകുന്ന നടപ്പുവഴി സഞ്ചാരയോഗ്യമാക്കി

ഇടുക്കി: കനത്ത മഴയില്‍ തകര്‍ന്ന മൂന്നാര്‍ ലക്ഷം നഗറില്‍ നിന്ന് എം ജി നഗറിലേക്ക് പോകുന്ന നടപ്പുവഴി താല്‍ക്കാലിക സംവിധാനമൊരുക്കി യാത്രായോഗ്യമാക്കി. പഞ്ചായത്തിന്റെ ഇടപെടലിലൂടെയാണ് താല്‍ക്കാലിക സംവിധാനം ഒരുക്കിയത്. പ്രദേശത്തെ 20ലേറെ കുടുംബങ്ങളാണ് ഈ വഴി ഉപയോഗിച്ചിരുന്നത്. 2018ലെ പ്രളയത്തിലാണ് നടപ്പുവഴിയുടെ ഈ ഭാഗം തകര്‍ന്നത്.പിന്നീട് ഇരുമ്പുപൈപ്പുപയോഗിച്ച് നടന്നുപോകാവുന്ന രീതിയില്‍ പാലത്തിന് സമാന രീതിയില്‍ സംവിധാനമൊരുക്കി. ഈ യാത്ര മാര്‍ഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തകര്‍ന്നത്. താല്‍ക്കാലിക സംവിധാനമൊരുക്കിയെങ്കിലും ഈ ഭാഗത്ത് ബലവത്തായ സംരക്ഷണ ഭിത്തി നിര്‍മിച്ച് സുരക്ഷയും ഒപ്പം ഉറപ്പുള്ള നടപ്പാതയും ഒരുക്കി നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പഞ്ചായത്തിനെ കൊണ്ടുമാത്രം തകര്‍ന്ന് ഭാഗത്ത് നിര്‍മാണം നടത്താന്‍ കഴിയില്ലെന്നും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് നിര്‍മാണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നും പഞ്ചായത്തംഗം ആവശ്യപ്പെട്ടു.
What's Your Reaction?






